ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനേത്തുടര്‍ന്ന് ഇന്നു നടക്കേണ്ടിയിരുന്നു ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരം മാറ്റിവച്ചു. ഇന്നു നടന്ന പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്രുണാലിനെയും താരവുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ എട്ടുപേരെയും ക്വാറന്റീനിലേക്കു മാറ്റി. ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ മൂന്നു ഏകദിനങ്ങളിലും കഴിഞ്ഞ ദിവസം നടന്ന ആദ്യ ട്വന്റി 20 മത്സരത്തിലും ക്രുണാല്‍ കളിച്ചിരുന്നു. ഏകദിന പരമ്ബര 2-1ന് സ്വന്തമാക്കിയ ഇന്ത്യ ട്വന്റി 20 പരമ്ബരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ 38 റണ്‍സിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇരുടീമുകളുടെയും താരങ്ങള്‍ ബയോ ബബിളിലാണെന്നും ക്രുണാലിനെയും നിരീക്ഷണത്തിലുള്ള മറ്റു താരങ്ങളെയും എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ച്‌ ഐസൊലേഷനില്‍ ആക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. നിരീക്ഷണത്തില്‍ പോകുന്ന മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ വ്യക്തമായ സൂചന നല്‍കാന്‍ ബി.സി.സി.ഐ. തയാറായിട്ടില്ല. ലങ്കന്‍ പര്യടനത്തില്‍ കളിച്ചിരുന്ന ഓപ്പണര്‍ പൃഥ്വി ഷാ, മധ്യനിര താരം സൂര്യകുമാര്‍ യാദവിനും ടീമംഗം ജയന്ത് യാദവിന് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലേക്കുള്ള ക്ഷണം വന്നിരുന്നു. ഇവരിലാരെങ്കിലും ക്രുണാലുമായി അടുത്ത സമ്ബര്‍ത്തില്‍ വന്നിരുന്നോയെന്ന് വ്യക്തമല്ല. അങ്ങനെ സംഭവിച്ചാല്‍ ഇവരുടെ ഇംഗ്ലണ്ട് യാത്ര വൈകും. ഏറെനാള്‍ കാത്തിരുന്ന ശേഷമാണ് ഇവര്‍ക്ക് ടെസ്റ്റ് ടീമിലേക്ക് ക്ഷണം കിട്ടുന്നത്. കോവിഡിന്റെ പേരില്‍ ആ അവസരം നഷ്ടമാകുമോയെന്നാണ് ഏവരും ഭയക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക