ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31222 പേര്‍ക്ക് പുതുതായി കൊവിഡ് ബാധിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനെകാളും 19.8 ശതമാനം കുറവാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 42942 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 290 പേര്‍ മരണമടഞ്ഞു.

ഇതോടെ ഇന്ത്യയിലെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 3,92,864 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 15,26,056 പേരുടെ സാംപിളുകള്‍ രാജ്യത്ത് പരിശോധനയ്ക്കു വിധേയമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ കേരളത്തിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,688 പേര്‍ക്കാണ് കേരളത്തില്‍ മാത്രം പുതുതായി രോഗം പിടിപെട്ടത്. ഇത് രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ 63.33 ശതമാനത്തോളം വരും. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 135 പേര്‍ മരണമടഞ്ഞിട്ടുണ്ട്.

അതേസമയം ഉത്തര്‍പ്രദേശ് കൊവിഡ് വാക്സിന്റെ എട്ട് ലക്ഷം ഡോസുകള്‍ ഇതിനോടകം നല്‍കികഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 31.67 ലക്ഷം ഡോസുകളാണ് ഉത്ത‌ര്‍പ്രദേശ് നല്‍കിയത്. 1.03 ലക്ഷം ഡോസുകള്‍ നല്‍കിയ ലക്നൗവാണ് ഏറ്റവും കൂടുതല്‍ ഡോസുകള്‍ നല്‍കിയ ജില്ലകളില്‍ മുന്നിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക