ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 71 കോടി ഡോസ് കൊവിഡ് വാക്‌സിനാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 73 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. വൈകീട്ട് 7 മണിവരെയുളള കണക്കാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇന്ത്യയില്‍ ഇതുവരെ 71,52,54,153 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. അതോടെ രാജ്യത്തെ വാക്‌സിന്‍ കവറേജ് 71 കോടിയിലെത്തിയതായി ആരോഗ്യവകുപ്പ് മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച വിതരണം ചെയ്ത വാക്‌സിനേക്കാള്‍ 1.7 ലക്ഷം ഡോസ് വാക്‌സിന്‍ കൂടുതലായിരുന്നു ബുധനാഴ്ചയിലേത്. അതേസമയം ഡല്‍ഹിയില്‍ ഇനി അവശേഷിക്കുന്നത് ആറ് ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ്.

ബുധനാഴ്ച രാവിലെ സ്‌റ്റോക്ക് എടുക്കുമ്ബോള്‍ 11,14,800 ഡോസ് കൊറോണ വൈക്‌സിനാണ് ഉണ്ടായിരുന്നത്. അതില്‍ 9,97,910 ഡോസ് കൊവിഷീല്‍ഡും 1,16,890 കൊവാക്‌സിനുമായിരുന്നുവെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക