ഓഗസ്റ്റ് ഇരുപതാം തീയതി വരെയുള്ള കണക്ക് നോക്കിയാൽ ഈ മാസത്തിൽ മാത്രം 12 ലക്ഷത്തിലധികം കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 69000ത്തിലധികം കേസുകളും 986 മരണങ്ങളും ആണ് റിപ്പോർട്ട് ചെയ്തത്. പതിനൊന്നു ലക്ഷത്തി പതിനായിരം കേസുകൾ മാത്രമാണ് ജൂലൈ മാസം മുഴുവനായി ഇന്ത്യയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇതിനേക്കാൾ 100000 അധികം കേസുകളാണ് ഓഗസ്റ്റ് ഇരുപതാം തീയതി ആയപ്പോഴേക്കും ഇന്ത്യയിലെ കണക്കുകൾ.

ആഗോള തലത്തിലും ഓഗസ്റ്റ് മാസത്തിലെ ഇതുവരെയുള്ള കണക്കുകളിൽ ഏറ്റവും അധികം രോഗികൾ ഇന്ത്യയിലാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ 10 ലക്ഷത്തോളം പുതിയ രോഗികളാണ് ഈ കാലയളവിൽ ഉണ്ടായത്, മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇത് 8 ലക്ഷം മാത്രമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2