യുഎഇ: ലോകക്രിക്കറ്റ് വേദിയിൽ പാക്കിസ്ഥാന് എതിരെ ഇന്ത്യയ്ക്ക് ആദ്യ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 151 റണ്ണെന്ന വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാക്കിസ്ഥാൻ മറികടന്നു. പാക്കിസ്ഥാനു വേണ്ടി ക്യാപ്റ്റനും ഓപ്പണറുമായ ബാബർ അസം 68 ഉം, മുഹമ്മദ് റിസ്വാൻ 79 റണ്ണും അടിച്ചു കൂട്ടി. പേരു കേട്ട ഇന്ത്യൻ ബൗളിംങ് നിരയ്ക്ക് പാക്ക് ബാറ്റ്‌സ്മാന്മാർക്കെതിരെ ഒന്നും ചെയ്യാൻ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്ലിയുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് മാന്യമായ ടോട്ടൽ പടുത്തുയർത്തിയത്. എന്നാൽ, ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ബാറ്റിംങ് നിരയെ പ്രതിരോധിച്ചു നിൽക്കാൻ സാധിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക