ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവർക്ക് ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ മുതൽ ലൈൻ ഓഫ് കണ്ട്രോൾ വരെ ഇന്ത്യൻ സൈനികർ അർഹമായ മറുപടി കൊടുത്തു എന്ന് നരേന്ദ്ര മോദി. ചെങ്കോട്ടയിൽ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്.

ചൈനയെയും പാകിസ്ഥാനെയും പേരെടുത്ത് പരാമർശിക്കാതെ ആണ് അതിർത്തിയിൽ നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഇങ്ങനെ പറഞ്ഞത്.

രാജ്യം ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടിയും അതിലും പ്രധാനമായി രാജ്യസുരക്ഷയെ നാം കാണേണ്ടതുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ സാമഗ്രികളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട മേഖലയിൽ രാജ്യം സ്വയംപര്യാപ്തതയുടെ പാതയിലാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2