സ്‌പോട്‌സ് ഡെസ്‌ക്

ടോക്യോ: കൊവിഡ് പ്രതിസന്ധിയ്ക്കിടെ നടന്ന ഒളിംപിക്‌സിൽ ആദ്യ സ്വർണം കൊയ്യാമെന്ന ഇന്ത്യൻ മോഹങ്ങൾക്ക് വൻ തിരിച്ചടി. കഴിഞ്ഞ തവണ റിയോ ഒളിമ്ബിക്‌സിൽ നേടിയ വെള്ളി സ്വർണമാക്കാമെന്നുള്ള ഇന്ത്യൻ താരം പി വി സിന്ധുവിന്റെ ശ്രമം പരാജയപ്പെട്ടതോടെ ഇന്ത്യൻ സ്വർണ മോഹം പൊലിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സെമിഫൈനലിൽ ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്ബർ താരം തായ് സൂ യിംഗിനോട് 18 – 21, 12 – 21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്. ഇവർ തമ്മിൽ അവസാനം കളിച്ച് 19 മത്സരങ്ങളിൽ 14ലും തായ് സീ യിംഗ് ആണ് വിജയിച്ചത്. അതിനാൽ തന്നെ മത്സരത്തിനു മുമ്ബ് സിന്ധുവിന് മേൽ അധിക സമ്മർദ്ദം ഉണ്ടായിരുന്നു.

ആദ്യ ഗെയിമിൽ ശക്തമായി പൊരുതിയെങ്കിലും രണ്ടാം ഗെയിമിൽ ഇന്ത്യൻ താരത്തെ തീർത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു തായ് സീ യിംഗ് പുറത്തെടുത്തത്. നേരത്തെ തന്നെക്കാൾ റാങ്കിംഗിൽ മുന്നിലുള്ള അകേൻ യമാഗുച്ചിയെ കടുത്ത പോരാട്ടത്തിനാടുവിൽ നേരിട്ടുള്ള ഗെയിമുകളിൽ കീഴടക്കിയാണ് സിന്ധു സെമിയിൽ കടന്നത്. 21-13, 22-20നാണ് ജാപ്പനീസ് താാരമായ യമാഗുച്ചിയുടെ വെല്ലുവിളി സിന്ധു മറികടന്നത്. മത്സരം 56 മിനിട്ട് നീണ്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക