ചെന്നൈ: ലോകോ പൈലറ്റുമാരായി ആള്‍മാറാട്ടം നടത്തി വര്‍ഷങ്ങളായി​ട്രെയിന്‍ ഓടിച്ച യുവാക്കള്‍ ഒടുവില്‍ പിടിയിലായി. ബംഗാളിലെ മൂര്‍ഷിദാബാദ്​ സ്വദേശികളാണ് പിടിയിലായ യുവാക്കള്‍. ബംഗാളില്‍നിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക്​ പോകവേ​ ശനിയാഴ്ച തമിഴ്​നാട്ടിലെ ഈറോഡില്‍വെച്ചാണ് ഇവരെ റെയില്‍വേ പൊലീസ് പിടികൂടിയത്.

സംശയം തോന്നിയ ഇവരെ റെയില്‍വേ പൊലീസ് അറസ്റ്റ്​ ചെയ്തു. റെയില്‍വേ ലോകോ പൈലറ്റ്​ യൂണിഫോമിലായിരുന്നു ഇരുവരും. ഒരു 17കാരനും, 22കാരനായ ഇസ്രാഫിലുമാണ് റെയില്‍വേ പൊലീസ് പിടിയിലായത് എന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി പതിനേഴുകാരന്‍ ട്രെയിന്‍ എന്‍ജിന്‍ ഓടിച്ചിരുന്നതായി പൊലീസ്​ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൂന്നുമാസമായി ഇസ്രാഫിലും ട്രെയിന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു.

ലോക്കോ പൈലറ്റുമാരല്ലാത്ത ഇവര്‍, ട്രെയിന്‍ ഓടിച്ചിരുന്നു എന്നത് അറിഞ്ഞ് റെയില്‍വേ അധികൃതര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് .പതാകയും നെയിംബാഡ്ജമുള്ള ലോകോ പൈലറ്റ്​യൂനിഫോമും മറ്റ് ലൈക്കോ പൈലറ്റിന്‍റെ സാമഗ്രികളും ഇവരുടെ കൈയ്യില്‍ കണ്ടതില്‍ സംശയം തോന്നിയ ആര്‍.പി.എഫ്​ ഇരുവരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന്​ നടത്തിയ ചോദ്യംചെയ്യലില്‍, ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിന്‍ ഓടിക്കാനായി ഇരുവര്‍ക്കും പരിശീലനം നല്‍കിയതായി തെളിഞ്ഞു.

താന്‍ മൂന്നുവര്‍ഷമായി ട്രെയിന്‍ ഓടിക്കാറുണ്ടെന്നാണ് പതിനേഴുകാരന്‍ പറയുന്നത്.’ബംഗാളില്‍നിന്നുള്ള ഒരു ലോകോ പൈലറ്റ്​ അസിസ്റ്റന്‍റ്​ ലോക്കോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ശേഷം അയാള്‍ക്ക്​ പകരം ഇരുവരും ചേര്‍ന്ന്​ ട്രെയിന്‍ ഓടിക്കും. ഗുഡ്സ്​ ട്രെയിനുകളും പാസഞ്ചര്‍ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാര്‍ഥ ലോകോ പൈലറ്റ്​ ഇരുവര്‍ക്കും ​യൂണിഫോമും നെയിം ബാഡ്ജും മറ്റ് വസ്തുക്കളും നല്‍കിയെന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്.

17കാരന്​ 10,000 രൂപമുതല്‍ 15,000 വരെ ലോകോപൈലറ്റ്​ കൂലിയായി നല്‍കിയിരുന്നു. ഇരുപത്തി രണ്ടുകാരനായ ഇസ്രാഫിലിന്​ മൂന്നുമാസം മുന്‍പ് ലോകോ പൈലറ്റ് പരിശീലനം നല്‍കുകയായിരുന്നു. ഇവരെ ഉപയോഗിച്ച ലോക്കോ പൈലറ്റിനെ കണ്ടെത്തന്‍ റെയില്‍വേ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക