രാജ്യത്തെ പെട്രോള്‍ , ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വീതമാണ് ഇന്ന് കൂട്ടിയത്. 16 ദിവസത്തിനിടെ ഒമ്ബതാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96 .76 രൂപയും ഡീസലിന് 93.11 രൂപയുമാണ് പുതിയ ഇന്ധനവില. രാജ്യത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ പതിവായി ഇന്ധന വില വര്‍ധിച്ചു വരികയാണ്. കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group