അ​മ്പല​പ്പു​ഴ: ക​തി​ര്‍​മ​ണ്ഡ​പ​വും വാ​യ്ക്കു​ര​വ​യു​മി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലൊ​രു​ക്കി​യ വേ​ദി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ന്‍ വ​ധു​വി​ന് താ​ലി​ചാ​ര്‍​ത്തും. നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹം മു​ഹൂ​ര്‍​ത്തം തെ​റ്റാ​തെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക്​ 12ന്​ ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ലാ​ണ്​ ന​ട​ക്കു​ക. വ​ര​ന്റെ കോ​വി​ഡ് ബാ​ധി​ത​യാ​യ മാ​താ​വും ച​ട​ങ്ങി​ന് സാ​ക്ഷി​യാ​കും.
വി​ദേ​ശ​ത്ത് ജോ​ലി​യു​ള്ള കൈ​ന​ക​രി സ്വ​ദേ​ശി​യും തെ​ക്ക​നാ​ര്യാ​ട് സ്വ​ദേ​ശി​നി​യു​മാ​യാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ വ​ര​ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
തു​ട​ര്‍​ന്ന് വ​ണ്ടാ​ന​ത്ത് ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​ച്ചു. എ​ന്നാ​ല്‍, വി​വാ​ഹം മാ​റ്റി​വെ​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെന്ന് വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തോ​ടെ​യാ​ണ് വി​വാ​ഹ​വേ​ദി ആ​ശു​പ​ത്രി​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
ഇ​തി​ന് ക​ല​ക്ട​റു​ടെ അ​നു​മ​തി​പ​ത്രം വാ​ങ്ങി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് വ​ര​ന്റെ ബ​ന്ധു​ക്ക​ള്‍ കൈ​മാ​റി. വ​ധു ബ​ന്ധു​വി​നൊ​പ്പം മു​ഹൂ​ര്‍​ത്ത സ​മ​യം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തും. വ​ര​നെ​യും മാ​താ​വി​നെ​യും പി.​പി.​ഇ കി​റ്റ് ധ​രി​ച്ച്‌ ഈ ​സ​മ​യം മു​റി​യി​ല്‍ എ​ത്തി​ക്കും. മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ വ​ര​ന്‍ താ​ലി​ചാ​ര്‍​ത്തു​ന്ന​തോ​ടെ ച​ട​ങ്ങ് പൂ​ര്‍​ത്തി​യാ​ക്കി വ​ധു​വും ബ​ന്ധു​വും മ​ട​ങ്ങ​ണം. മു​ഴു​വ​ന്‍ പേ​രും പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ്​ എ​ത്തു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2