ന്യൂഡൽഹി : അതിർത്തിവഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഭീകരനെ വധിച്ച് സുരക്ഷാ സേന. അന്താരാഷ്ട്ര അതിർത്തിവഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാക് ഭീകരനെയാണ് വധിച്ചത്. രാജസ്ഥാനിലെ ബിക്കാനിറിലാണ് സംഭവം.
അനുപ്ഗഡ് മേഖലയിലെ അതിർത്തിയിലാണ് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്. സംശയാസ്പദ നീക്കം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ വളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതിനിടെ ഇയാൾ പാകിസ്താനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെയാണ് വധിച്ചത്. ഇയാളുടെ മൃതദേഹം അനുപ്ഗഡ് പോലീസിന് കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2