കൊല്ലം: വാക്ക് തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതില്‍ വിഷ്ണു (കുക്കു-29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകന്‍ രാജപാണ്ഡ്യന്‍ (19) എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കാവനാട് മാര്‍ക്കറ്റില്‍ ഇറച്ചി വ്യാപാരം നടത്തുന്നവരാണ് പ്രതികള്‍.

കഴിഞ്ഞ ദിവസം ഉച്ചയോടെ കാവനാട് ജവാന്‍ മുക്കിലായിരുന്നു സംഭവം. പൊലീസ് പറയുന്നതനുസരിച്ച്‌ കഴിഞ്ഞ ദിവസം രാവിലെ പ്രകാശനും വിഷ്ണുവും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. ബൈക്കില്‍ വരുമ്ബോള്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവിന്‍റെ ബൈക്ക് എതിര്‍ദിശയില്‍ വന്ന പ്രകാശിന്‍റെ ബൈക്കില്‍ തട്ടി എന്ന് പറഞ്ഞായിരുന്നു വാക്കേറ്റം.ഇതിനിടെ പ്രകോപിതനായ പ്രകാശ് സമീപത്തെ കടയില്‍ നിന്നും സോഡാക്കുപ്പിയെടുത്ത് പൊട്ടിച്ച്‌ വിഷ്ണുവിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലില്‍ ഇരുവരും പിരിഞ്ഞു പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പിന്നാലെ വീട്ടിലെത്തി കത്തിയുമെടുത്ത് മകനെയും കൂട്ടി പ്രകാശ് വിഷ്ണുവിനെ തിരക്കിയിറങ്ങി. ജവാന്‍മുക്കിന് സമീപം വച്ച്‌ ഇയാളെ കണ്ടതോടെ ബൈക്ക് തടഞ്ഞു നിര്‍ത്തി കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് പിടികൂടുകയായിരുന്നു. എസിപി ടി.ബി. വിജയന്റെ നേതൃത്വത്തില്‍ കാവനാട് കുരീപ്പുഴ കടവില്‍ നിന്നാണ് ഇരുവരെയും കസ്റ്റിയിലെടുത്തത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി കൊല്ലത്ത് വാടകയ്ക്ക് കഴിയുകയാണ് പ്രതിയായ പ്രകാശും കുടുംബവും.

നഗരത്തിലെ ഓട്ടോ തൊഴിലാളിയാണ് കൊല്ലപ്പെട്ട വിഷ്ണു. ഭാര്യ: അശ്വതി. മകന്‍: ആദിത്യന്‍. വിഷ്ണുവിന്‍റെ സംസ്കാരം ഇന്ന് നടക്കും.