ഗുവാഹത്തി:  അസമിലുണ്ടായ ഭൂചലനത്തില്‍ 10 പേര്‍ക്കു പരിക്കേറ്റു. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്ച രാവിലെയാണ് ഉണ്ടായത്. ദേശീയ ഭൂകമ്ബ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്‌ അസമിലെ തേജ്പൂരിലെ സോണിത്പൂരിലാണ് ഭൂകമ്ബം ഉണ്ടായതെങ്കിലും സംസ്ഥാനത്തും വടക്കന്‍ ബംഗാളിലും വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 7.51 ന് സോണിത്പൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്പൂരിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാല് ജില്ലകളില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി അസം ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.ആദ്യത്തെ ഭൂചലനം രാവിലെ 8.03നാണുണ്ടായത്. തുടര്‍ന്ന് രാവിലെ 8.13, രാവിലെ 8.25, 8.44 എന്നിങ്ങനെ 4.7, 4, രണ്ട് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റീജ്യനല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍(ആര്‍എംസി) ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ഓനെല്‍ ഷാ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2