ആലപ്പുഴ: ചേര്‍ത്തലയില്‍ ദമ്ബതികളുടെ നേതൃത്വത്തില്‍ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ അ​നാ​ശാ​സ്യം. സംഭവത്തില്‍ അ​ഞ്ചു​പേ​രെ പോലീസ് പി​ടി​കൂ​ടി. മ​രു​ത്തോ​ര്‍​വ​ട്ട​ത്താ​ണ് സം​ഭ​വം. മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ അ​ന​വ​ധി സ്ത്രീ​ക​ളും ആ​ഡം​ബ​ര കാ​റു​ക​ളും വ​ന്നു​പോ​കു​ന്ന​ത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം മാ​രാ​രി​ക്കു​ളം പൊ​ലീ​സിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പോലീസ് റെ​യ്ഡ് ന​ട​ന്ന​ത്. മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഗ്യ​ഹ​നാ​ഥ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ദമ്ബ​തി​ക​ളാ​ണ് അ​നാ​ശാ​സ്യ​ത്തി​ന് നേ​തൃ​ത്വം നല്‍​കി​യ​തെ​ന്നും ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച്‌ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​ന്വ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2