പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് മര്‍ദ്ദനം. സതേണ്‍ ഫ്രാന്‍സില്‍ വെച്ചാണ് സംഭവമുണ്ടായത്. പ്രസിഡന്റിനെ കാണാനായി പാതയോരത്ത് കൂട്ടമായി നിന്നവരില്‍ നിന്നും ഒരാള്‍ പെട്ടെന്ന് മാക്രോണിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

French President Man Handled Video

സംഭവമുണ്ടായതിന് പിന്നാലെ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴ്‌പ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രോമില്‍ എത്തിയ പ്രസിഡന്റ് ഭക്ഷണശാലകളുടെ ഉടമകളുമായും വിദ്യാര്‍ത്ഥികളുമായും കോവിഡിന് ശേഷമുള്ള കാലത്തെക്കുറിച്ച്‌ സംവദിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഫ്രഞ്ച് പ്രസിഡന്റിന് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. തന്നെ കാണാനായി ഒത്തുകൂടിയവരെ അഭിസംബോധന ചെയ്ത് മുന്നോട്ടുപോകവെ ബാരിക്കേഡിന് സമീപത്ത് പച്ച നിറത്തിലുള്ള ടി-ഷര്‍ട്ട് ധരിച്ച്‌ നിന്നയാളാണ് മാക്രോണിന്റെ മുഖത്ത് അടിച്ചത്. ‘ഡൗണ്‍ മാക്രോണിയ’ എന്ന് ആക്രോശിച്ച ശേഷമായിരുന്നു മര്‍ദ്ദനം.