ഇടുക്കി: ദേവികുളത്ത് വന്‍തോതില്‍ അനധികൃതമായി പാറഖനനം നടന്നെന്ന് കണ്ടെത്തല്‍. ദേവികുളം ഗ്യാപ്‌റോഡില്‍ 93000 ക്യുബിക് മീറ്റര്‍ പാറ ഖനനം ചെയ്തതായി റവന്യൂ വകുപ്പ് കണ്ടെത്തി. അനധികൃത ഖനനം നടത്തിയ കരാറുകാര്‍ക്ക് ജിയോളജി വകുപ്പ് 4.5 കോടി രൂപ പിഴ ചുമത്തി.

കൊച്ചി- ധനുഷ്‌കോടി നവീകരണത്തിന്റെ മറവില്‍ കടത്തിയത് 2.5 ലക്ഷം ക്യുബിക് മീറ്റര്‍ പാറയാണ്. ഉടുമ്പന്‍ചോല താലൂക്ക് പരിധിയില്‍ 1.58 ലക്ഷം ക്യുബിക് മീറ്റര്‍ പാറയും ഖനനം ചെയ്തു. ദേശീയ പാത നിര്‍മാണത്തിന്റെ മറവിലാണ് പാറ കടത്തിയത്. കരാറുകാരന് എതിരെ റവന്യൂ വകുപ്പ് നടപടിയെടുത്തു. ഇതിന് പുറമെയാണ് രണ്ടര ലക്ഷത്തോളം ക്യുബിക് മീറ്റര്‍ പാറ പൊട്ടിച്ചതായി ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍. അഹമ്മദാബാദ് ആസ്ഥാനമായ വിനയ് ചന്ദ്ര ആന്‍ഡ് അഗര്‍വാള്‍ പ്രെവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കാണ് പിഴ ചുമത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അനുമതി നല്‍കിയതിന്റെ പതിന്മടങ്ങ് പാറയാണ് പൊട്ടിച്ചത്. റവന്യൂ, ജിയോളജി വകുപ്പുകളുടെ റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. 2017ല്‍ ഓഗസ്റ്റിലാണ് റോഡിന്റെ പുനര്‍ നിര്‍മാണം ആരംഭിച്ചത്. ഇനിയും റോഡ് പണി നീളുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക