സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കാസർഗോഡ്: ബാത്‌റൂമിൽ കുളിക്കുന്നതിനിടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളുറു ഫറംഗിപ്പേട്ടിലെ ഇസ്മാഈലിന്റെ മകൻ ഇജാസ് അഹ്മദ് (23)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനകത്തെ ബാത്‌റൂമിൽ കുളിക്കാൻ കയറിയ ഇജാസ് ഒരു മണിക്കൂറിനുശേഷവും പുറത്തിറങ്ങിയില്ല. ഇതേ തുടർന്ന് പിതാവും സഹോദരന്മാരും ഇജാസിനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.

പിന്നാലെ പിതാവും സഹോദരന്മാരും കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ഇജാസിനെ നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുളിമുറിക്കകത്തുള്ള വാടെർ ഹീറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് അമിതമായി ശ്വസിച്ചതാവാം മരണത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു.

ഹുബ്ലിയിലെ ജ്വലറി ജീവനക്കാരൻ ആയിരുന്നു ഇജാസ്. ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.