ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേൽക്കാത്തതിന് ഓൺലൈൻ ക്ലാസ്സിൽ അധ്യാപികയുടെ അസഭ്യവർഷം. ഖരഗ്പൂർ ഐഐടി യിലെ പ്രൊഫസർ സീമ സിങാണ് ഓൺലൈൻ ക്ലാസ്സിൽ വിദ്യാർത്ഥികളെ ‘ബാസ്റ്റർടസ്’ എന്ന് വിളിച്ച് ആക്ഷേപിച്ചത്. താൻ ഇനിയും ഇങ്ങനെ തന്നെ വിളിക്കുമെന്നും, നിങ്ങൾ പരാതിപ്പെട്ടാൽ എന്നെ ആരും ഒന്നും ചെയ്യില്ലെന്നും അധ്യാപിക പറയുന്നത് ഓൺലൈൻ ക്ലാസ്സിൻ്റെ വീഡിയോയിൽ കേൾക്കാം. എസ്.സി./എസ്.ടി. വിദ്യാർത്ഥികൾക്കായുള്ള ഇംഗ്ലീഷ് പ്രിപ്പറേഷൻ ഓൺലൈൻ ക്ലാസ്സിലാണ് സംഭവം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2