കോഴിക്കോട്: വലിയ വിജയത്തിനിടയിലും വടകരയിലെ ആര്‍എംപിയുടെ എംഎല്‍എ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്ന് കെകെ രമ. കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയില്‍ ശക്തമായി ശബ്ദമുയര്‍ത്തും. ജീവിച്ചിരിക്കുന്ന ടിപിയെ സഭയില്‍ പിണറായിക്ക് കാണാമെന്നും രമ പറഞ്ഞു.മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവര്‍ക്കെതിരെ പോരാടും. ടിപിയ്ക്ക് സമര്‍പ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാന്‍ നോക്കിയത്. ആര്‍എംപിയുടെ രാഷ്ട്രീയത്തിന് കൂടുതല്‍ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2