ഇടുക്കിയില്‍ വീണ്ടും നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു. വ​ട്ട​വ​ട​യി​ല്‍​ ​​​’​​​മൊ​​​ണ്ടാ​​​ന​​​’​​​ ​​​ടെ​​​ന്റ്ക്യാമ്പി​​​ല്‍​​​ ​ആണ് ഇത്തവണ നി​ശാ ​ല​ഹ​രി​പാ​ര്‍​ട്ടി നടന്നത്. സംഭവത്തില്‍ സം​ഘാ​ട​ക​രാ​യ​ ​മൂ​ന്നു​ ​യു​വാ​ക്ക​ളെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. ​എ​ക്സൈ​സ് ​സം​ഘം നടത്തിയ പരിശോധനയില്‍ നി​ശാപാര്‍ട്ടിയില്‍ നിന്ന് എം​​.​ഡി.​​​എം.​​​എ​​​ ​​​(​​​മെ​​​ത്ത​​​ലീ​​​ന്‍​​​ ​​​ഡ​​​യോ​​​ക്‌​​​സി​​​ ​​​മെ​​​ത്താം​​​ ​​​ഫി​​​റ്റ​​​മി​​​ന്‍​​​)​​​ ,​​​എ​​​ല്‍​​.​​​എ​​​സ്.​​​ഡി​​​ ​​​(​​​ലൈ​​​സ​​​ര്‍​​​ജി​​​ക് ​​​ആ​​​സി​​​ഡ് ​​​ഡൈ​​​ത​​​ലാ​​​മൈ​​​ഡ് ​​​),​​​ ​​​ഹാ​​​ഷി​​​ഷ് ​​​ഓ​​​യി​​​ല്‍,​​​ ​​​ഉ​​​ണ​​​ക്ക​​​ ​​​ക​​​ഞ്ചാ​​​വ് എന്നിവ പിടികൂടി.
മയക്കുമരുന്നുകള്‍ നാ​​​ലു​​​ ​​​മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​ന​​​ട​​​ത്തി​​​യാ​ണ് കണ്ടെത്തിയത്. ​മ​യ​ക്കു​മ​രു​ന്നു​ക​ള്‍​ ​ക്യാ​മ്പിൽ​ ​എ​ത്തി​ച്ച​ത് ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍​​​ ​​​നി​​​ന്ന് ​​​ഓ​​​ണ്‍​​​ലൈ​​​നി​​​ലൂ​​​ടെ​​​ ​​​ബു​​​ക്ക് ​​​ചെ​​​യ്‌​​​താ​ണ്. ആ​​​ല​​​പ്പു​​​ഴ​​​ ​​​കോ​​​മ​​​ള​​​പു​​​രം​​​ ​​​ആ​​​ര്യാ​​​ട് ​​​വാ​​​ള​​​ശ്ശേ​​​രി​​​ ​​​വീ​​​ട്ടി​​​ല്‍​​​ ​​​സാ​​​ജി​​​ദ് ​​​(25​​​),​​​ ​​​മാ​​​മ്മൂ​​​ട് ​​​ക​​​ള​​​രി​​​ക്ക​​​ല്‍​​​ ​​​വീ​​​ട്ടി​​​ല്‍​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​ഷാ​​​ദു​​​ല്‍​​​ ​​​(22​​​),​ ​​​നെ​​​ടുമ്പാ​ശ്ശേ​​​രി​​​ ​​​അ​​​ത്താ​​​ണി​​​ ​​​ശ്രീ​​​രം​​​ഗം​​​ ​​​ശ്രീ​​​കാ​​​ന്ത് ​​​(32​​​ ​​​)​​​ ​​​എ​​​ന്നി​​​വ​​​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്. എക്സൈസ് സംഘം നടത്തിയ തെരച്ചിലില്‍ ക്യാമ്പില്‍ നിന്ന് 0.150​​​ ​​​ഗ്രാം​​​ ​​​എം​​​ഡി​​​ ​​​എം​​​ ​​​എ​​​ ,​​​ 0.048​​​ ​​​ഗ്രാം​​​ ​​​എ​​​ല്‍​​​ ​​​എ​​​സ് ​​​ഡി,​​​ 3.390​​​ ​​​ഗ്രാം​​​ ​​​ഹാ​​​ഷി​​​ഷ് ​​​ഓ​​​യി​​​ല്‍,​​​ 10​​​ഗ്രാം​​​ ​ഉ​ണ​ക്ക​ ​​​ക​​​ഞ്ചാ​​​വ് ​​​എ​​​ന്നി​​​വ​യാ​ണ് ​ക​ണ്ടെ​ടു​ത്ത​ത്.
​​​’​​​മൊ​​​ണ്ടാ​​​ന​​​’​​​ ​​​ടെ​​​ന്റ് ​​​ക്യാ​​​മ്പിൽ​ പാര്‍ട്ടി നടക്കുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. വ​ട്ട​വ​ട​ ​​​പ​​​ഴ​​​ത്തോ​​​ട്ട​​​ത്ത് ആണ് ​​​’​​​മൊ​​​ണ്ടാ​​​ന​​​’​​​ പ്രവര്‍ത്തിക്കുന്നത്. ​ഒ​​​രേ​​​ക്ക​​​റി​​​ല​​​ധി​​​കം​ ​സ്ഥ​ല​ത്താണ് ഈ ക്യാമ്പ് ​പ്ര​വ​ര്‍​ത്തി​ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2