മൂലമറ്റം: ചെഞ്ചെവിയന്‍ ആമയെ (റെഡ് ഇയേഡ് സ്ലൈഡര്‍ ടര്‍ട്ടില്‍) ഇടുക്കിയില്‍ കണ്ടെത്തി.

ജൈവവൈവിധ്യം തകര്‍ക്കാന്‍ ശേഷിയുള്ള ഈ ആമ കഴിഞ്ഞ ദിവസം മലങ്കര ജലാശയത്തില്‍ മീന്‍പിടിക്കാന്‍ വന്ന മഠത്തിപ്പറമ്ബില്‍ രാഹുലിന്റെ വലയില്‍ കുടുങ്ങുകയായിരുന്നു. ആമയെ മുട്ടം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന് കൈമാറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വില്‍പനയ്ക്കും ഇറക്കുമതിക്കും കടുത്ത നിയന്ത്രണങ്ങളുള്ള ആമയാണിത്. ജൈവവൈവിധ്യം തകര്‍ക്കുമെന്നതിനാലാണ് പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജലത്തിലെ മുഴുവന്‍ സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാന്‍ഇവയ്ക്ക് ശേഷിയുണ്ട്. മാത്രമല്ല മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയുമാണ് ഇവ.

കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്ന ആമയ്ക്ക് തുടക്കത്തില്‍ 5 സെന്റിമീറ്ററോളമേ വലുപ്പമുണ്ടാകൂ. വന്‍വിലയ്ക്ക് വില്‍ക്കാമെന്നതിനാല്‍ പലയിടത്തും നിരോധനം മറികടന്ന് ഇവയെ സൂക്ഷിക്കാറുണ്ട്. പെട്ടെന്നു വളരുന്നതിനാല്‍ 33 സെന്റിമീറ്റര്‍ വരെ വലുപ്പം വയ്ക്കുമ്ബോള്‍ വീടുകളിലെ ചെറിയ അക്വേറിയങ്ങളില്‍ പാര്‍പ്പിക്കാനാകാത്തതിനാല്‍ ജലസ്രോതസ്സുകളിലേക്കു വിടുകയാണു പതിവ്. പല രാജ്യങ്ങളിലും ഇവയെ ഇങ്ങനെ പുറന്തള്ളുന്നതു വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

കേരളത്തില്‍ 2018ല്‍ രണ്ടിടങ്ങളില്‍ ഈ ആമയെ കണ്ടിട്ടുണ്ടെങ്കിലും ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ സുരക്ഷിതമായി മാറ്റിയിരുന്നു. മലങ്കര ജലാശയത്തില്‍ ആമയെ കണ്ടെത്തിയതോടെ സമീപത്തെ കൃഷിയിടങ്ങളിലും പാടങ്ങളിലും കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക