ചെറുതോണി: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 2018ലെ അനുഭവത്തിന് വെളിച്ചത്തിൽ ഡാം തുറന്നു വിടണം എന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ആവശ്യമുയർന്നിരുന്നു.

  • ഷട്ടറുകൾ അൻപത് സെൻറീമീറ്റർ വീതമാണ് ഉയർത്തുവാൻ തീരുമാനമായിരിക്കുന്നത്.
  • ഡാം തുറക്കുമ്പോൾ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുകുക.
  • 64 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും.
  • വെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സങ്ങൾ നീക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക