കാബൂള്‍: ഈദ് ആഘോഷത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ
ലോഗാര്‍ പ്രവിശ്യയിൽ ഈദ് ആഘോഷങ്ങൾ നടക്കുന്നതിനു ഇടയിലായിരുന്നു അക്രമം. താലിബാനുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.എന്നാൽ അക്രമത്തിന് പിന്നാലെ തന്നെ ഉത്തരവാദിത്തം താലിബാന് നിഷേധിച്ചു. എന്നാല്‍ ഐഎസ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ചാവേര്‍ ബോംബ് ആക്രമണമായിരുന്നെന്ന് ലോഗാര്‍ ഗവര്‍ണറുടെ വക്താവ് ദെദര് ലവാംഗ് പറഞ്ഞു.
ഗവര്‍ണറുടെ ഓഫീസിനു സമീപമാണ് ആക്രമണം ഉണ്ടായത്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് താലിബാനുമായി സര്‍ക്കാര്‍ ഒപ്പിട്ടത്. വെള്ളിയാഴ്ചയാണ് കരാര്‍ നിലവില്‍ വരുന്നത്.എന്നാൽ ഇപ്പോൾ ഉണ്ടായ അക്രമം വലിയ ഭീതീയാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2