ഇടുക്കിയിലെ കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ ഡിസിസി പ്രസിഡൻറും, നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയുമായ റോയി കെ പൗലോസിന് സീറ്റ്  ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പീരുമേട് സീറ്റാണ് റോയി കെ പൗലോസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞതവണ അഞ്ഞൂറിൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട സിറിയക് തോമസ് ഇവിടെ സ്ഥാനാർത്ഥി ആകണം എന്നാണ് ഹൈക്കമാൻഡ് നിർദേശിക്കുന്നത്.സീറ്റ് നിഷേധിക്കപ്പെട്ടതോടു കൂടി റോയി കെ പൗലോസും അനുകൂലികളും അടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജില്ലയിൽ 5 ബ്ലോക്ക് പ്രസിഡണ്ട് മാരുടെ പിന്തുണയും അനേകം ജില്ലാ ഭാരവാഹികളുടെ പിന്തുണയും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

റോയിയെ അനുകൂലിക്കുന്നവർ ഇന്ന് വൈകുന്നേരം അദ്ദേഹത്തിൻറെ വീട്ടിൽ യോഗം ചേരുന്നുണ്ട്. അതിനുശേഷം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇടതുപാളയത്തിലേക്ക് ചെന്നാലും അദ്ദേഹത്തിന് സ്ഥാനാർത്ഥിത്വം ലഭിക്കാൻ സാധ്യതകൾ ഇല്ല. ഉടുമ്പൻചോലയിൽ എംഎം മണിയും, ഇടുക്കിയിൽ റോഷി അഗസ്റ്റിനും, പീരുമേട് സീറ്റിൽ വാഴൂർ സോമനും, തൊടുപുഴ സീറ്റിൽ ആന്റണിയും പ്രചരണം ആരംഭിച്ചുകഴിഞ്ഞു. സിപിഎം ഒഴിച്ചിട്ടിരിക്കുന്ന മൂന്നാർ സീറ്റ് മാത്രമാണ് ജില്ലയിൽ ഇനി ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2