ഇടുക്കി: ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വി​നു വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് തോ​ക്ക് ക​ണ്ടെ​ടു​ത്തു. പ്ര​തി ല​ക്ഷ്മ​ണ​ന്‍ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. മൂ​ന്നാ​ര്‍ എ​സ്.​ഐ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്ന് പേ​രാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ല്‍ എ​ത്തി​യ​ത്.

സു​ബ്ര​ഹ്മ​ണ്യ​ന് വെ​ടി​യേ​റ്റ ഇ​ര​പ്പ​ല്ലു​ക്കു​ടി​യി​ലെ ഏ​ല​ക്കാ​ടി​നു സ​മീ​പ​ത്തെ പ​ടു​ത​ക്കു​ള​ത്തി​ന് അ​ടു​ത്ത് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു നാ​ട​ന്‍ തോ​ക്ക്. തോ​ക്ക് ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ശേ​ഷം കീ​ഴ്പ​ത്താം​കു​ടി​യി​ലേ​ക്ക് പ്ര​തി​യെ തേ​ടി​പ്പോ​യി. പ​ക്ഷേ, പൊ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. ല​ക്ഷ്മ​ണന്റെ വീ​ടി​ന​ടു​ത്തു​ള്ള ഇ​ട​മ​ല​യാ​ര്‍ ക​ട​ന്നാ​ല്‍ ത​മി​ഴ്നാ​ടാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ കാ​ടാ​മ്പാറ ആ​ദി​വാ​സി മേ​ഖ​ല​യി​ല്‍ ഇ​യാ​ള്‍​ക്ക് ബ​ന്ധു​ക്ക​ള്‍ ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വീ​ട്ടി​ല്‍ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് എ​സ്.​ഐ​യും ജൂ​നി​യ​ര്‍ എ​സ്.​ഐ ര​തീ​ഷ്, സീ​നി​യ​ര്‍ സി.​പി.​ഒ സു​രേ​ഷ്, പി.​എ​ച്ച്‌.​സി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ സാ​നു എ​ന്നി​വ​ര്‍ ഇ​ട​മ​ല​ക്കു​ടി​ക്ക് പു​റ​പ്പെ​ട്ട​ത്. ക​സ്​​റ്റ​ഡി​യി​ല്‍ എ​ടു​ത്ത തോ​ക്ക് തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

അ​തി​നു​ശേ​ഷം ബാ​ലി​സ്​​റ്റി​ക് വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ തോ​ക്ക് ഇ​തു​ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്ക​ണ​മെ​ന്നും എ​സ്.​ഐ ടിം.​എം. സൂ​ഫി അ​റി​യി​ച്ചു. വെ​ടി​യേ​റ്റ സു​ബ്ര​ഹ്മ​ണ്യ​ന്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക