കൊച്ചി: തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസിച്ച് മലയാളത്തിലെ ലാലേട്ടൻ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘നമ്പര്‍ 20 മദ്രാസ് മെയിലി’ലെ മോഹന്‍ലാല്‍ മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് പിറന്നാള്‍ ആശംസ. ‘പ്രിയപ്പെട്ട ഇച്ചാക്കാ, സന്തോഷകരമായ ഒരു പിറന്നാള്‍ നേരുന്നു.

എപ്പോഴും സ്‌നേഹം, ദൈവം അനുഗ്രഹിക്കട്ടെ’, എന്ന ചെറു കുറിപ്പോടെയാണ് മമ്മൂട്ടിയ്ക്ക് കവിളില്‍ ഉമ്മ നല്‍കുന്നതും പൊട്ടിച്ചിരിക്കുന്നതുമായുളള ചിത്രങ്ങള്‍ മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായ ചിത്രത്തിന് വലിയ് തൊതിൽ ലൈക്കും ഷയറുമാണ് നേടിയത്.

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2