തിരുവനന്തപുരം: പീഡനപരാതി ഒതുക്കാന്‍ ശ്രമിച്ചെന്ന വിവാദത്തില്‍ എന്‍സിപി നേതാവും വനം മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് മാസം തികയും മുന്‍പേയുണ്ടായ വിവാദത്തില്‍ ശശീന്ദ്രന്‍്റെ മന്ത്രിസ്ഥാനം തെറിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വിസ്മയ കേസിന് പിന്നാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനായി അനവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗാര്‍ഹിക, സ്ത്രീധന,ലൈംഗീക പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ പരാതി വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നേരില്‍ പോയി കണ്ട് സ്വീകരിക്കാനായി പിങ്ക് പൊലീസിംഗ് പദ്ധതിയടക്കം ഇതില്‍ ഉള്‍പ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ പരാതിപ്പെടാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെ പുറത്താക്കിയ സിപിഎം ശശീന്ദ്രന്‍്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിച്ചാല്‍ അദ്ദേഹത്തിന് പുറത്തേക്ക് പോകാന്‍ വഴിയൊരുങ്ങും. തുടര്‍ച്ചയായി രണ്ട് സര്‍ക്കാരുകളില്‍ നിന്നും അധാര്‍മിക വിഷയങ്ങകളില്‍ രാജിവയ്ക്കേണ്ടി വന്നുവെന്ന നാണക്കേട് ശശീന്ദ്രന്‍ ചാര്‍ത്തി കിട്ടുകയും ചെയ്യും.

നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ ഇമേജ് ഡാമേജ് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരും. നാളെ തുടങ്ങാരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പരാതി ഒതുക്കല്‍ വിവാദം എടുത്തിടും എന്നുറപ്പാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും മന്ത്രിയുടെ രാജി അനിവാര്യമാണെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ പൊലീസിനും വനിതാ കമ്മീഷനും കേരള ഗവര്‍ണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്.

മന്ത്രിയുടെ ടെലിഫോണ്‍ സംഭാഷണം പുറത്തു വന്ന് ഒരു രാത്രി പിന്നിടുമ്ബോഴും വിഷയത്തില്‍ സിപിഎം ഒരു നിലപാടിലേക്ക് എത്തിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച്‌ കാര്യങ്ങള്‍ വിശ​ദീകരിച്ച ശശീന്ദ്രന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പ്രാദേശിക നേതാവിനെതിരായ കേസ് ഒതുക്കാന്‍ ഇടപെട്ടാണ് ശശീന്ദ്രന്‍ കുരുക്കിലായത് എന്നതിനാല്‍ അദ്ദേഹത്തിന് പൂ‍ര്‍ണപിന്തുണയാണ് എന്‍സിപി നല്‍കുന്നത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ ശശീന്ദ്രന് പൂ‍ര്‍ണപിന്തുണയുമായി രം​ഗത്ത് വന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക