തിരുവനന്തപുരം​: ഐ.എന്‍.എല്‍ പിളര്‍പ്പില്‍ മധ്യസ്ഥ ശ്രമവുമായി മന്ത്രി അഹമ്മദ്​ ദേവര്‍കോവില്‍. പ്രസിഡന്‍റ്​ എ.പി അബ്​ദുല്‍ വഹാബുമായി മന്ത്രി ചര്‍ച്ചനടത്തി.തൈക്കാട്​ ഗസ്റ്റ്​ ഹൗസില്‍വെച്ചാണ്​ മന്ത്രിയും വഹാബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്​.

ഏതൊരു പ്രശ്​നവും പരിഹരിക്കണമെന്ന്​ ആത്മാര്‍ഥമായി ആഗ്രഹിച്ച്‌​ ചര്‍ച്ചനടത്തിയാല്‍ പരിഹരിക്കാനാകുമെന്നായിരുന്നു​ എ.പി അബ്​ദുല്‍ വഹാബ്​ പ്രതികരിച്ചത്​. ഒരുമിച്ച്‌​ മുന്നോട്ട്​ പോകണമെന്നാണ്​ ആഗ്രഹമെന്നും വഹാബ്​ പ്രതികരിച്ചിരുന്നു. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നും വഹാബ്​ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതെ സമയം ഐ.എന്‍.എല്ലില്‍ രൂപപ്പെട്ട തര്‍ക്കത്തില്‍ കാന്തപുരം വിഭാഗം മധ്യസ്ഥ നീക്കം നടത്തി.എ.പി.അബ്​ദുല്‍ വഹാബ്​ -കാസിം ഇരിക്കൂര്‍ വിഭാഗങ്ങളുമായും മന്ത്രി അഹമ്മദ്​ ദേവര്‍കോവിലുമായി കാന്തപുരം എ.പി വിഭാഗത്തിന്‍റെ സുപ്രധാന നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.അതെ സമയം ചര്‍ച്ചയില്‍ വിട്ടുവീഴച്​യില്ലെന്ന നിലപാടില്‍ ഇരു വിഭാഗവും ഉറച്ച്‌​ നിന്നു​െവന്നാണ്​ അറിയുന്നത്​. ഇന്ന്​ നടക്കുന്ന സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യോ​ഗത്തില്‍ ഐ.എന്‍.എല്ലിലെ പിളര്‍പ്പ്​ ചര്‍ച്ച ചെയ്​തേക്കും.അതെ സമയം ഇ​ട​ത്​ നേ​തൃ​ത്വ​ത്തെ വ​ഹാ​ബ്​ വി​ഭാ​ഗം ഇന്നലെ ത​ല​സ്ഥാ​ന​ത്തെ​ത്തി സന്ദര്‍ശിച്ചിരുന്നു. സി.​പി.​എം ആ​സ്ഥാ​ന​മാ​യ എ.​കെ.​ജി സെന്‍റ​റി​ലും സി.​പി.​െ​എ ആ​സ്ഥാ​ന​മാ​യ എം.​എ​ന്‍ സ്​​മാ​ര​ക​ത്തി​ലും എ​ത്തി നേ​തൃ​ത്വ​​െ​ത്ത ക​ണ്ട ​െഎ.​എ​ന്‍.​എ​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ എ.​പി. അ​ബ്​​ദു​ല്‍ വ​ഹാ​ബി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ള​ര്‍​പ്പു​ണ്ടാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക