വര്‍ക്കല: ഭര്‍ത്താവുമായുള്ള വഴക്കിനിടെ വീട്ടമ്മ കുത്തേറ്റു മരിച്ചു. ഉത്രാട ദിനമായ ഇന്നലെ, രാവിലെ ആറരയോടെയാണ്വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലബ്ബ തെക്കതില്‍ വീട്ടില്‍ (സുജി ഗാര്‍ഡന്‍) ഷാഹിദയ്ക്ക് (58) ദാരുണാന്ത്യം സംഭവിച്ചത്. ഭര്‍ത്താവ് സിദ്ദിഖിനെ (65)അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹിതരായ മൂന്നു പെണ്‍മക്കളില്‍ 28 വയസുള്ള രണ്ടാമത്തെ മകള്‍ ജൂണ്‍ 15ന് വിഷക്കായ കഴിച്ച്‌ ജീവനൊടുക്കിയിരുന്നു.ദമ്ബതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തിരണ്ടു വയസുള്ള മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ വഴക്കിനിടെ പ്രകോപിതനായസിദ്ദിഖ് മടക്കുകത്തി കൊണ്ട് ഷാഹിദയുടെ വയറ്റിലും കഴുത്തിലും കുത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച്‌ എത്തിയ അയിരൂര്‍ പൊലീസ് ഷാഹിദയെവര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷവും വീട്ടില്‍ത്തന്നെ തങ്ങിയ സിദ്ദിഖിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകള്‍ വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളോളം ഗള്‍ഫിലായിരുന്ന സിദ്ദിഖ് കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. 36കാരിയായ മൂത്തമകള്‍ ഭര്‍തൃഗൃഹത്തിലാണ്. ഷാഹിദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക