തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്.
കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ വിമലയുടെ ഭര്‍ത്താവ് ജനാര്‍ദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിമലയും ഭര്‍ത്താവ് ജനാര്‍ദ്ദനനും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ബുധനാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ജനാര്‍ദ്ദനന്‍ വിമലയെ കഴുത്തിന് വെട്ടുകയായിരുന്നു. തുടർന്ന് വിമല തല്‍ക്ഷണം മരിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജനാര്‍ദ്ദനനെ അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക