ആലപ്പുഴ: വള്ളികുന്നത്ത് ഭര്‍ത്തൃ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നവവധുവിന്റെ മൃതദേഹം ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.തുടർന്ന് സുചിത്രയുടെ കുടുംബ വീടായ കൃഷ്ണപുരം തെക്ക് കൊച്ചുംമുറി സുനില്‍ ഭവനത്തില്‍ വൈകിട്ട് മൂന്നുമണിയോടെ സംസ്കാരം നടന്നു.

സൈനികനായ വള്ളികുന്നം കടുവിനാല്‍ ലക്ഷ്മിഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്ര(19)യെയാണ് ചൊവ്വാഴ്ച രാവിലെ 11.30മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു കായംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെയാണ് ആലപ്പുഴ മെഡില്‍ക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഉത്തരാഖണ്ഡില്‍ ജോലിയുള്ള ഭര്‍ത്താവ് വിഷ്ണുവും സൈനികനായ പിതാവ് സുനിലും ഇന്നലെ നാട്ടില്‍ എത്തിയിരുന്നു. വിഷ്ണു ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി സുചിത്രയ്ക്ക് യാത്രാമൊഴി നല്‍കി. സുചിത്രയുടെ ബന്ധുക്കളുടെ എതിര്‍പ്പ് ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്കാര ചടങ്ങില്‍ പങ്കെടുത്തില്ല. കഴിഞ്ഞ മാര്‍ച്ച്‌ 21നായിരുന്നു ഇരുവരുടെയും വിവാഹം.

കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ അമ്മയുടെയും മറ്റു ബന്ധുക്കളുടെയും മൊഴിയെടുത്തു. സുചിത്രയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക