മാവേലിക്കര: ഭാര്യ ആത്മഹത്യ ചയ്തതിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടാലില്‍ സന്തോഷ് (51), ഭാര്യ ഷീബ (45) എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് ഇരുവരും ജീവനൊടുക്കാന്‍ കാരണം.

ചൊവ്വാഴ്ച പുലര്‍ച്ചെ 12-ഓടെയാണ് സംഭവം. ടൈല്‍സ് പണിക്കാരനായിരുന്ന സന്തോഷിന്റെ അമിത മദ്യപാനത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവം നടന്ന ദിവസം ഇരുവരും വഴക്കിട്ടതിനെ തുടര്‍ന്ന് ഷീബ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബഹളം കേട്ടെത്തിയ സമീപവാസികള്‍ കെട്ടറുത്ത് ഷീബയെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശൂപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. സങ്കീര്‍ത്ത്, സഞ്ജിത്ത് എന്നിവര്‍ മക്കളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക