മുംബൈ: ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ഉള്‍പ്പെട്ട നീലച്ചിത്ര നിര്‍മാണക്കേസില്‍ നടി ശില്‍പ ഷെട്ടിയെ പോലിസ് ചോദ്യം ചെയ്തു. ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തിയ മുംബൈ പോലിസ് അഞ്ചു മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ ഇത്തരം ബിസിനസിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നോ അതില്‍ പങ്കുണ്ടോ എന്നാണു പ്രധാനമായും അന്വേഷിച്ചത്.

വിയാന്‍ എന്ന പേരില്‍ കുന്ദ്ര ഒരു കമ്ബനി നടത്തുന്നുണ്ട്. മറ്റൊരു കമ്ബനിയായ കെര്‍നിനിലേക്കുള്ള സാമ്ബത്തിക ഇടപാടുകള്‍ വിയാന്‍ വഴി നടത്തിയതായി അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.കുന്ദ്രയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും കമ്ബനിയും കെര്‍ണിനും തമ്മിലുള്ള ഇടപാടുകളും പോലിസ് പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇരുവരും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നതായും പോലിസ് അറിയിച്ചു. കുന്ദ്രയുടെ പോലിസ് കസ്റ്റഡി 27 വരെ നീട്ടി.

അതിനിടെ, ഈ വിഡിയോകള്‍ രാജ് കുന്ദ്ര അപ്‌ലോഡ് ചെയ്തിരുന്ന മൊബൈല്‍ ആപ്പിന് 20 ലക്ഷം ഉപയോക്താക്കള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. മറ്റു നീലച്ചിത്ര നിര്‍മാതാക്കളില്‍ നിന്നു വിഡിയോ വാങ്ങിയും ഇതില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക