നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയില്‍ കാട്ടുപന്നിയെ വേട്ടയാടിയ മൂന്ന് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി.

രാജാവൂര്‍, തൊപ്പൂര്‍ സ്വദേശി ഭാഗ്യമണിയുടെ മകന്‍ മാണികം, കാട്ട്പുത്തൂര്‍ സ്വദേശി തങ്കരാജിന്റെ മകന്‍ സ്റ്റീഫന്‍ രാജ് (28), കുമാരപുരം, തൊപ്പൂര്‍ സ്വദേശി യേശുവടിയന്‍ (48) എന്നിവരാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം. ഭൂതപ്പാണ്ടിയില്‍ കാട്ടുപന്നിയെ വേട്ടയാടുന്നതായി റേഞ്ചര്‍ ദിലീപന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഫോറസ്റ്റ് രമേശ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

ഉദ്യോഗസ്ഥര്‍ മണിവിളയില്‍ റോന്ത്‌ പണിയില്‍ ഇരിക്കുമ്ബോള്‍ ലയോള കോളേജിന്റെ പിന്‍വശത്തില്‍ നിന്ന് വെടിയോച്ച കേട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചെന്ന് നോക്കിയപ്പോള്‍ രണ്ട് കാട്ടുപ്പന്നിയുമായി 4 പേര്‍ നില്‍ക്കുന്നത് കണ്ടു. ഉദ്യോഗസ്ഥരെ കണ്ടതും ഓടാന്‍ ശ്രമിച്ച മൂന്ന് പേരെ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രതികളുടെ കൈവശം നിന്ന് രണ്ട് ബൈക്കുകളും വേട്ടയാടിയ 2 കാട്ടുപന്നിയുടെ ഇറച്ചിയും ഒരു വേട്ടനായയെയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഒടിപ്പോയ ആള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക