ബെംഗളൂരു: ബെംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ വിദേശി മരിച്ചു. ജോയല്‍ മല്ലു എന്ന കോംഗോ പൗരനാണ് മരിച്ചത്. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസമാണ് ജെ.സി നഗര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ജോയല്‍ മല്ലു മരിച്ചതായുള്ള വിവരം ഇയാളുടെ കൂടെയുള്ള ആഫ്രിക്കന്‍ പൗരന്മാരെ അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബെംഗളൂരുവിലുള്ള ആഫ്രിക്കന്‍ പൗരന്മാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

നേരത്തെ പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡ് ഉപരോധിച്ച ആഫ്രിക്കന്‍ പൗരന്മാരെ പൊലീസ് മര്‍ദ്ദിക്കുകയും ഓടിക്കുകയും ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ ജോയല്‍ മല്ലു പൂര്‍ണ ആരോഗ്യവാനായിരുന്നു. കസ്റ്റഡിയിലിരിക്കെ എങ്ങനെയാണ് ജീവന്‍ നഷ്ടമായതെന്ന് അറിയണമെന്നും സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് പ്രതിഷേധിക്കുന്ന ആഫ്രിക്കന്‍ പൗരന്മാരുടെ ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാൽ ബംഗളൂരു നഗരത്തിൽ ലഹരി മാഫിയയുടെ മുഖ്യ കണ്ണുകൾ ആഫ്രിക്കൻ പൗരന്മാരാണ് എന്ന ആരോപണമാണ് ഇപ്പോൾ ശക്തമാക്കുന്നത്. ഈ വിദേശ സംഘങ്ങളാണ് സിന്തറ്റിക് മയക്കുമരുന്ന് നഗരത്തിൽ എമ്പാടും വിതരണം ചെയ്യുന്നതും കോടികൾ ലാഭം കൊയ്യുന്നതും. വിദേശി എന്ന ആനുകൂല്യം പലപ്പോഴും കേസുകളിലും ഇവർക്ക് ഗുണം ചെയ്യുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടികൾ സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക