മലപ്പുറം: എടവണ്ണ ചാലിയാര്‍ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി.

തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് എടവണ്ണ പൊലീസ് അറിയിച്ചു. തലയോട്ടി ലഭിച്ച പരിസരപ്രദേശങ്ങളില്‍ പൊലീസ് പരിശോധന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കനത്ത മഴ കാരണം കഴിഞ്ഞ നാല് ദിവസമായി ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. നിലമ്ബൂര്‍ ഭാഗത്തുനിന്ന് വെള്ളപ്പൊക്കത്തില്‍ ഒലിച്ചു വന്നതാണോ തലയോട്ടി എന്ന കാര്യത്തില്‍ സംശയമുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക