ചണ്ഡിഗണ്ഡ്‌: ഇന്ത്യയ്‌ക്ക്‌ വേണ്ടി ടോക്യോ ഒളിമ്ബിക്‌സില്‍ സ്വര്‍ണം നേടിയ നീരജ്‌ ചോപ്രയ്‌ക്ക്‌ ഹരിയാന സര്‍ക്കാര്‍ ആറ്‌ കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ഇതിന്‌ പുറമെ സംസ്ഥാനത്തെ ഒന്നാം വിഭാഗത്തില്‍ പെടുന്ന ജോലിയും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. പഞ്ചാബ്‌ സര്‍ക്കാര്‍ ചോപ്രയ്‌ക്ക്‌ രണ്ട്‌ കോടിയാണ്‌ സമ്മാനിക്കുക.മണിപ്പൂര്‍ സര്‍ക്കാര്‍, ബിസിസിഐ, എന്നിവ ഓരോ കോടി രൂപവീതം സമ്മാനിക്കും. ഇന്ത്യന്‍ ഒളിമ്ബിക്‌സ്‌ അസോസിയേഷന്‍ 75 ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്രയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘അഭിനിവേശം, കഠിനാധ്വാനം, തിച്ചുവരവിലൂടെ നേട്ടം കൊയ്യാമെന്ന് നിങ്ങള്‍ കാണിച്ചുതന്നു. നിങ്ങള്‍ വരാനിരിക്കുന്ന ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് പ്രചോദനമാകും..അഭിനന്ദനങ്ങള്‍ നീരജ്- എന്ന് ഇന്‍ഡിഗോ സിഇഒ രന്‍ജോയ് ദത്ത പറഞ്ഞു. സ്വപ്ന നേട്ടം കൈവരിച്ച നീരജീന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും നീരജിന് യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തംഏത് സംസ്ഥാനത്തെയും ബസുകളില്‍ യാത്ര ചെയ്യാനുള്ള പാസാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിങ്സും താരത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നു. നീരജ് ജാവലിന്‍ എറിഞ്ഞ ദൂരത്തിന്റെ സ്മരണയ്ക്കായി ‘8758’ എന്ന നമ്ബറില്‍ ജെഴ്സി പുറത്തിറക്കുമെന്നും ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തിറക്കുന്നുണ്ട്. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ എക്സ്.യു.വി 700 നല്‍കണമെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടത്. സുവര്‍ണ താരത്തിന് എക്സ്.യു.വി 700 സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഇതിന് ആനന്ദ് മഹീന്ദ്ര നല്‍കിയ മറുപടി. നീരജ് ചോപ്രക്കായി ഒരെണ്ണം തയാറാക്കി വെക്കൂവെന്ന് മഹീന്ദ്രയിലെ ഉന്നത ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക