അടിമാലി∙ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ പണിക്കന്‍കുടി
മാണിക്കുന്നേല്‍ ബിനോയിയുടേത് ക്രിമിനല്‍ പശ്ചാത്തലമെന്ന് റിപ്പോര്‍ട്ട് .

ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഇയാളുടെ പേരില്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍
8 കേസുകളുണ്ട്. അടിപിടി, ആക്രമണം തുടങ്ങിയ കേസുകളാണു കൂടുതലും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കാമാക്ഷി താമഠത്തില്‍ സിന്ധുവിനെയാണ് അയല്‍വാസിയായ ബിനോയി കൊന്നുകുഴിച്ചുമൂടിയത്. ഇയാളുടെ വീടിന്റെ അടുത്ത് ചക്കാലയ്ക്കല്‍ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരന്‍ മകനും താമസിച്ചിരുന്നത്.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന സിന്ധുവും ബിനോയിയുമായി അടുപ്പത്തിലായിരുന്നു.
സിന്ധു വീണ്ടും ഭര്‍ത്താവുമായി അടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

പ്രതി ബിനോയിയെ കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പ സ്വാമി പ്രത്യേക സംഘത്തെ
നിയോഗിച്ചു. ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിനാണ് അന്വേഷണച്ചുമതല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക