കോഴിക്കോട്: കുറുക്കന്റെയും തെരുവുനായ്ക്കളുടെയും ശല്യം ഒഴിവാക്കാന്‍ വീട്ടുമുറ്റത്തെ കോഴിക്കൂടിന് മുകളില്‍ ഘടിപ്പിച്ച വൈദ്യുതിക്കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. അന്നശ്ശേരി പൂക്കോട്ട് പ്രേമയാണ് മരിച്ചത്. 61 വയസായിരുന്നു.പോസ്റ്റ് ഓഫീസ് കളക്ഷന്‍ ഏജന്റാണ്.

അടുക്കളയിലെ സ്വിച്ച്‌ ബോര്‍ഡില്‍ നിന്നും കോഴിക്കൂടിന് മുകളിലെ ഷീറ്റിലേക്ക് വൈദ്യുതി കടത്തിവിടാന്‍ ഘടിപ്പിച്ച വയറില്‍ നിന്നാണ് അബദ്ധത്തില്‍ ഷോക്കേറ്റത്. വയറിന്റെ അറ്റം കമ്ബിയുമായി ബന്ധിപ്പിച്ചായിരുന്നു കെണിയൊരുക്കിയത്. വൈദ്യുതിബന്ധം വിച്ഛേദിക്കാതെ കൂട്ടിന് മുകളിലെ ഷീറ്റ് മാറ്റുന്നതിനിടയിലാണ് അപകടം. ബ​ഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group