ആലപ്പുഴ: രണ്ട് വര്‍ഷം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയെ ബംഗളൂരൂവില്‍ നിന്ന് പൊലീസ് കണ്ടെത്തി. കാമുകന്‍ ആധാര്‍കാര്‍ഡ് പുതുക്കിയതോടെയാണ് യുവതി ബംഗളൂരുവിലുണ്ടെന്ന് പൊലീസിന് മനസലിയായത്. യുവതിയെ കാണാനില്ലെന്ന പരാതി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. അടുത്തിടെ പൊലീസ് യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ തപാലിലെത്തിയ രണ്ട് ആധാര്‍ കാര്‍ഡുകള്‍ കിട്ടിയിരുന്നു.

സ്ഥലംവിട്ട ശേഷം രണ്ടു തവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയതായും പൊലീസ് പറയുന്നു. ഇതിന്റെ പ്രിന്റ് കോപ്പി യുവാവിന്റെ വീട്ടിലെത്തിയിരുന്നു. വീട്ടുകാര്‍ അത് സൂക്ഷിച്ച്‌ വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മകന്‍ എവിടെയാണെന്ന് വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.ആധാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ബംഗളൂരുവില്‍ വച്ച്‌ പിടികൂടുകയായിരുന്നു. യുവാവ് ഒരു വാഹനഷോറൂമിലും യുവതി ഒരു ഫിറ്റ്‌നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group