കോട്ടയം : വീടുകളിൽ കയറിയിറങ്ങി വീട്ടമ്മമാരുടെ ഹൃദയം കീഴടക്കി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡല പര്യടനത്തിലൂടെ മുക്കിലും മൂലയിലും എത്തിയ സ്ഥാനാർത്ഥി വീട്ടമ്മമാരുമായി അടുപ്പം സ്ഥാപിച്ച് കഴിഞ്ഞു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മണ്ഡലത്തിലെ ഓരോരുത്തരെയും അടുത്ത് പേരെടുത്ത് വിളിക്കാനുള്ള അടുപ്പം എൻ.ഡി.എ സ്ഥാനാർത്ഥി നേടിക്കഴിഞ്ഞു.

ഇന്നലെ മണ്ഡല പര്യടനത്തിൻ്റെ ഭാഗമായി നാട്ടകം മേഖലയിലാണ് സ്ഥാനാർത്ഥി എത്തിയത്. മറിയപ്പള്ളി , നാട്ടകം ,മുട്ടം പ്രദേശങ്ങളിൽ വീടുകളിൽ നേരിട്ടെത്തിയ സ്ഥാനാർത്ഥി വീടുകളിലെ അംഗങ്ങളുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. മറ്റ് സ്ഥാനാർത്ഥികളിൽ നിന്നും വ്യത്യസ്തമായി വനിതാ സ്ക്വാഡ് ആണ് മിനർവാ മോഹനൊപ്പം വീടുകളിൽ എത്തുന്നത്.

മറിയപ്പള്ളി നാട്ടകം പ്രദേശങ്ങളിലെ ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തർക്കും എൻ.ഡി.എ പ്രവർത്തകർക്കും ഒപ്പം സ്ഥാനാർത്ഥി സജീവമായി കഴിഞ്ഞിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ പരമാവധി ആളുകളെ സംഘടിപ്പിച്ചുള്ള ചെറു യോഗങ്ങളിലൂടെയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം മുന്നേറുന്നത്. ഓരോ സ്ഥലത്തും എത്തുന്ന സ്ഥാനാർത്ഥിയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

വൈകിട്ട് കുടുംബയോഗങ്ങളിലും ചെറു പൊതുയോഗങ്ങളിലും പങ്കെടുത്ത സ്ഥാനാർത്ഥി പ്രചാരണ രംഗത്തും സജീവമാണ്. വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൻ്റെ പട്ടം പൂർത്തിയാക്കി നാളെ മുതൽ സ്ഥാനാർത്ഥി ജനകീയമായ കൂടുതൽ ഇടപെടലുകളിലേയ്ക്ക് കടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2