പത്തനംതിട്ട: ചിറ്റാര്‍ പെരുനാട് മാമ്ബാറയില്‍ വീട് കുത്തിതുറന്ന് മോഷണം. മാമ്പറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീടിന്റെ ജനല്‍ കുത്തിയിളക്കി അകത്തു കടന്നാണ് മോഷണം നടത്തിയത്. 30 പവനും 25,000 രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കിടപ്പുമുറയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്.

റാന്നി ഡി വൈ എസ് പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പോലീസ് പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക