അശ്ലീല കമന്റുമായി എത്തിയ ആള്‍ക്ക് ഉചിതമായ മറുപടി നല്‍കി അനുശ്രീ. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് അനുശ്രീ. ഏറ്റവും ഒടുവില്‍ നടന്ന

സോഷ്യല്‍ മീഡിയയില്‍ നടന്ന ചോദ്യോത്തര വേളയില്‍ നടി അനുശ്രീയോട് ഒരാള്‍ ഹോട്ട് ചിത്രം ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കി താരം . ആളെ നിരാശനാക്കാതെ ഇരിക്കാന്‍ അനുയോജ്യമായ ഒരു ചിത്രം അനുശ്രീ നല്‍കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസറോളിനുള്ളില്‍ ആവി പറക്കുന്ന ചൂട് ദോശ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് അനുശ്രീ ‘ചൂടന്‍’ ചിത്രമായി ആരാധകന് നല്‍കിയത്.

ഇത് കൂടാതെ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച്‌ പറയാന്‍ പറഞ്ഞപ്പോള്‍, ‘ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം ‘ എന്നാണ് നടി മറുപടി നല്‍കിയത്.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പേര് ചോദിച്ചപ്പോള്‍ സ്വാസിക, ശിബ്‌ല എന്നിവരുടെ േപരാണ് അനുശ്രീ പറഞ്ഞത്. അറേഞ്ച്ഡ് വെഡ്ഡിങിനേക്കാള്‍ പ്രണയവിവാഹമാണ് ഇഷ്ടമെന്നും നടി തുറന്നുപറഞ്ഞു.

ഉയരം 170 എന്നും ശരീരഭാരം 55 കിലോ ആണെന്നും നടി പറയുകയുണ്ടായി. സിനിമയ്ക്ക് ആവശ്യമെങ്കില്‍ ലിപ്‌ലോക്ക് രംഗങ്ങള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് ചെയ്യും എന്നായിരുന്നു അനുശ്രീയുടെ മറുപടി.