തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധിക്കുന്നത് കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. ഇത്തരത്തില്‍ രോഗം വന്നരില്‍ വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കുറച്ച്‌ പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അങ്ങനെ സ്ഥിരീകരിക്കുന്നവര്‍ക്ക് മൂന്ന് നാല് ദിവസത്തിനുള്ളില്‍ തന്നെ രോഗം ഭേദമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചിലയിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്. ഡിഎംഒയും സംവിധായകനുമായ ഡോ ബിജു ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില പഠനങ്ങളുടെ ഫലം തന്നെ കാണിച്ചിരുന്നെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഹോമിയോയില്‍ ഉണ്ടെന്ന് പറയുകയും അത് നല്‍കാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കൊവിഡ് ബാധിച്ചവരെ ചികിത്സിക്കുന്നത് ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ മാത്രമേ നടക്കുകയുള്ളൂ. അതുകൊണ്ട് ഹോമിയോ മരുന്ന് നല്‍കി ചികിത്സിക്കാന്‍ സാധിക്കില്ല. പക്ഷേ, രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2