തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് അനാവശ്യ പിഴ ചുമത്തുന്നുവെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.

പൊലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ എങ്ങനെ സാധനം വാങ്ങുമെന്ന് സതീശന്‍ ചോദിച്ചു. പിണറായി സര്‍ക്കാറിനെ ‘പെറ്റി സര്‍ക്കാര്‍’ എന്ന് ചരിത്രത്തില്‍ പേര് വീഴുമെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അശാസ്ത്രീയ നി‍യന്ത്രണങ്ങള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രതിപക്ഷത്തു നിന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.

ബാബു ആരോപിച്ചു. നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് കനത്ത പിഴ ഇടാക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പൊലീസ് ചെയ്യുന്നത് ഉത്തരവാദിത്ത നിര്‍വഹണമെന്നും നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്ബോള്‍ പൊലീസ് ഇടപെടുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ മറുപടി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക