മനുഷ്യത്വം മരിച്ചിട്ട് ഇന്നേക്ക്  75 വർഷം.രണ്ട് രാജ്യങ്ങളുടെ യുദ്ധ വെറി മൂലം ഒറ്റയടിക്ക് ഒന്നര ലക്ഷം ആളുകൾ പിടഞ്ഞു വീണു മരിച്ചതിന്റെ മനുഷ്യകുലത്തിലെ ഏറ്റവും ഭീകരമായ കറുത്ത അധ്യായങ്ങളുടെ ദിനമാണ് ഇന്ന്. 

 

ഹിരോഷിമ.

 

1942 രണ്ടാം ലോകമഹായുദ്ധം മൂര്‍ദ്ധന്യത്തിലെത്തിയ നാളുകള്‍. ജര്‍മ്മനിയും അമേരിക്കയും അണുബോംബുണ്ടാക്കാനുള്ള തീവ്രശ്രമമാരംഭിച്ചു. അമേരിക്കയിലെ മെക്സിക്കോക്കു സമീപത്തുവച്ചു നടത്തിയ പരീക്ഷണത്തിലൂടെ അമേരിക്ക അതില്‍ വിജയം കണ്ടെത്തി. 1945 ജൂലൈ മാസത്തില്‍ ജപ്പാനില്‍ ബോംബിടാനുളള കല്പന ഉണ്ടായെങ്കിലും 1945 ഓഗസ്റ്റ് 6-ാം തീയതി ആണ് അത് അത് സംഭവിച്ചത്‌.ഓഗസ്റ്റ് ആറ് പുലര്‍ച്ചയ്ക്ക് ശാന്ത സമുദ്രത്തിലെ മറിയാനാ ദ്വീപുസമൂഹത്തിലെ ടിനിയന്‍ ദ്വീപില്‍നിന്ന് ഉയര്‍ന്ന ഇനോല ഗേയ് എന്ന ബി. – 29 യുദ്ധവിമാനമാണ് രാവിലെ 8.15 ന് ഹോണ്‍ഷു ദ്വീപിലെ നഗരമായ ഹിരോഷിമയില്‍ ആദ്യത്തെ അണുബോംബിട്ടത്.

 

 

നാഗസാക്കി.

 

തുടർന്ന് ആഗസ്റ്റ് 9- രാവിലെ 10: 55 ഹിരോഷിമയില്‍ ബോംബ് വീണിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാത്ത ജപ്പാനില്‍ പ്ലൂട്ടോണിയം ബോംബ് പരീക്ഷിക്കാന്‍ അമേരിക്ക തീരുമാനിച്ചു. 22 കിലോ ടി.എന്‍.ടി. സ്‌ഫോടക ശേഷിയുള്ള ‘തടിച്ച മനുഷ്യന്‍’ എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ബോംബുമായി ബി-29 യുദ്ധവിമാനം കുതിച്ചു പൊങ്ങി.   രാവിലെ 10.55ന് നാഗസാക്കിയില്‍ ബോംബ് പതിച്ചു. നാലരമൈല്‍ ചുറ്റുമുള്ള സര്‍വ്വതും തകര്‍ന്നു. സെപ്റ്റംബര്‍ രണ്ടാംതീയതി ജപ്പാന്‍ ഔദ്യോഗികമായി കീഴടങ്ങി. അതോടെ രണ്ടാംലോക മഹായുദ്ധത്തിന് തിരശീല വീണു.

അണുബോംബിന് കാരണം.

 

രണ്ടാം ലോകമഹായുദ്ധകാലത്ത് രൂപം കൊണ്ട സഖ്യകക്ഷികളായ (ബ്രിട്ടന്‍,ഫ്രാന്‍സ്,യു.എസ്.എസ്.ആര്‍., അമേരിക്ക), അച്ചുതണ്ട് ശക്തികളായ (ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍) തമ്മിലാണ് യുദ്ധം നടന്നത്. 1941ന് ഡിസംബറില്‍ ജപ്പാന്‍ അമേരിക്കയുടെ പേള്‍ഹാര്‍ബര്‍ തുറമുഖം ആക്രമിച്ചതിനെ തുടര്‍ന്നാണ് അമേരിക്ക യുദ്ധത്തില്‍ പങ്കാളിയാകുന്നത്. അതുവരെ അമേരിക്ക യുദ്ധത്തില്‍ ആരുടേയും പക്ഷം പിടിച്ചിരുന്നില്ല.

1944 ആയപ്പോഴേക്കും ജര്‍മ്മനി പരാജയം അറിഞ്ഞു തുടങ്ങി. 1945 ഏപ്രില്‍ 30ന് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. മേയ് എട്ടിന് ജര്‍മ്മനി യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങി. 1945 ജൂലൈ 26ന് പോര്‍ട്ട്ഡാമില്‍ ഒരു സമ്മേളനം നടന്നു. സമ്മേളനത്തില്‍ സഖ്യകക്ഷികളുടെ പ്രതിനിധികള്‍ ജപ്പാനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ ആവശ്യം ജപ്പാന്‍ തള്ളി. ഇതിന്റെ പ്രതികാരത്തിനാണ് അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടത്.

 

മാന്‍ഹട്ടന്‍ പദ്ധതി.

 

1939-ല്‍ ആരംഭിച്ച് 1942 ആഗസ്റ്റ് 13ന് സജീവമായ മാന്‍ഹട്ടന്‍ പദ്ധതി വഴി അണുബോംബ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനം അമേരിക്ക ആരംഭിച്ചിരുന്നു. ഭൗതിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമറുടെ നേതൃത്വത്തിലായിരുന്നു ഇത്. യുറേനിയം കൊണ്ടും പ്ലൂട്ടോണിയം കൊണ്ടും പ്രവര്‍ത്തിക്കുന്ന രണ്ടുതരം ബോംബുകള്‍ ഉണ്ടാക്കാനാണ് പദ്ധതി.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ഒരു രഹസ്യ താവളത്തില്‍ വച്ച് രൂപം കൊടുത്തതിനാല്‍ ഈ പദ്ധതിയ്ക്ക് മാന്‍ഹട്ടന്‍ പദ്ധതി എന്ന പേര് ലഭിച്ചു. യുറേനിയത്തിലെ യു-235നെ യു-238ല്‍നിന്നും വേര്‍തിരിക്കുന്ന പ്രവര്‍ത്തനവും പ്ലൂട്ടോണിയം വേര്‍തിരിക്കുന്ന പ്രവര്‍ത്തനവും അവിടെ നടന്നു. 1944 ജൂലൈ 16ന് അമേരിക്കയിലെ അലബാമഗോര്‍ഡേയിലെ മരുഭൂമിയില്‍ ആദ്യ അണുബോംബ് പരീക്ഷണം നടന്നു.

 

അണുവിനെ വിഘടിച്ചവര്‍.

 

ജര്‍മ്മന്‍ ഗവേഷകരും ശാസ്ത്രജ്ഞരുമായ ഓട്ടോഹന്‍, ഫ്രിറ്റ്‌സ്ട്രാന്‍സ്മാന്‍, ലിസെമിറ്റ്‌നര്‍ എന്നിവര്‍ ചേര്‍ന്ന് 1938ലാണ് അണുവിനെ വിഘടിക്കാന്‍ തുടങ്ങിയത്. അണുവിനുള്ളിലെ ഊര്‍ജ്ജത്തെ യൂറേനിയം ലോഹത്തിന്റെ ആറ്റത്തില്‍ ന്യൂട്രോണുകള്‍ കൂട്ടിയിടിപ്പിച്ച് നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അണുവിഘടനം സാധ്യമാകുമെന്ന് മൂവരും ചേര്‍ന്ന് കണ്ടുപിടിച്ചു.

 

ആറ്റംബോംബിന്റെ പ്രവര്‍ത്തനതത്വം.

 

ചെയിന്‍ റിയാക്ഷന്‍ നിയന്ത്രണമില്ലാതെ തുടരാനനുവ ദിച്ചാല്‍ വളരെ ചെറിയ (സെക്കന്റിന്റെ പത്തുലക്ഷ ത്തിലൊന്ന്) സമയത്തിനുള്ളില്‍ വന്‍തോതില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുന്നു. ഇത് വന്‍തോതില്‍ താപം ഉത്പാദിപ്പിക്കപ്പെടാനും അതുവഴി വന്‍സ്‌ഫോടനത്തിനും കാരണമാകും. ഇതാണ് ആറ്റംബോംബിന്റെ പ്രവര്‍ത്തനതത്വം.ഹൈഡ്രജന്‍ ബോംബും ന്യൂട്രോണ്‍ ബോംബുംഹൈഡ്രജന്‍ ന്യൂക്ലിയസുകളുടെ സംയോജന ഫലമായി ഉണ്ടാകുന്ന ഊര്‍ജമാണ് ഹൈഡ്രജന്‍ ബോംബിനാധാരം. 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2