തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നുമുതല്‍ സമര്‍പ്പിക്കാം.

അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ http://admission.dge.kerala.gov.in/ ലഭ്യമാവും. ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് http://admission.dge.kerala.in / എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കില്‍ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്. ട്രയല്‍ അലോട്ട്മെന്റ് സെപ്റ്റംബര്‍ 7നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക