തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ ഹയര്‍സെക്കന്‍ഡറി പരീക്ഷയും സെപ്റ്റംബര്‍ 7 മുതല്‍ 16 വരെ വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിനു അവസരം നല്‍കുന്നതിനാണ് മാതൃകാ പരീക്ഷ. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്ന് പരീക്ഷകള്‍ എഴുതാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ടൈംടേബിള്‍ അനുസരിച്ച്‌ നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യണം. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം കുട്ടികള്‍ക്ക് അധ്യാപകരുമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖാന്തരം സംശയനിവാരണം നടത്താം. അധ്യാപകര്‍ ആവശ്യമായ സഹായം വിദ്യാര്‍ഥികള്‍ക്ക് നല്‍കും. ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.

ഓഗസ്റ്റ് 24 മുതല്‍ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ മൂന്നാണ് അവസാന തീയതി. ട്രയല്‍ അലോട്ട്മെന്റ് സെപ്റ്റംബര്‍ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക