കൊച്ചി: മുസ്‌ലിം സംവരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനോട് 25,000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കൊച്ചിയിലെ ഹിന്ദു സേവാ കേന്ദ്രം ട്രഷറര്‍ ശ്രീകുമാര്‍ മാങ്കുഴി നല്‍കിയ പൊതുതാല്‍പര്യ ഹർജിയാണ് കോടതി തള്ളി പിഴയടക്കാന്‍ ഉത്തരവിട്ടത് .

അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു മാസത്തിനകം പിഴത്തുക നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചണ് കേസ് പരിഗണിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വൈറലായ തൃശ്ശൂര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സിനെ ‘ലവ് ജിഹാദായി’ ചിത്രീകരിച്ച അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് മുഖേനെയായിരുന്നു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥിതി കണക്കിലെടുത്താല്‍ മുസ്‌ലിം, ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ പിന്നാക്ക വിഭാഗമായി കാണാന്‍ കഴിയില്ലെന്നായിരുന്നു ഹരജിയില്‍ പറഞ്ഞത്.

സച്ചാര്‍, പാലൊളി കമ്മിറ്റി ശിപാര്‍ശ പ്രകാരം ഈ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ക്ഷേമ പരിപാടികള്‍ക്കും നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിടണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക