തിരുവനന്തപുരം: കൊല്ലത്ത് യുവതിക്കും കുടുംബത്തിനും ട്രെയിനിൽ അന്തിയുറങ്ങേണ്ടി വന്ന സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. യുവതിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പു വരുത്താൻ പൊലീസിന് കോടതിയുടെ നിർദ്ദേശം. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.

സംഭവത്തിൽ സ്വമേധയാ കേസെടുക്കാനാകുമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലേക്ക് ഫയൽ കൈമാറാൻ രജിസ്ട്രിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക